ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച പ്ര​വാ​സി ഡ്രൈ​വ​ര്‍​ക്ക് 2.13 കോ​ടി രൂ​പ പി​ഴ


ഷാ​ര്‍​ജ: ഷാ​ര്‍​ജ​യി​ല്‍ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച പ്ര​വാ​സി ഡ്രൈ​വ​ര്‍​ക്ക് 1.38 ദ​ശ​ല​ക്ഷം ദി​ര്‍​ഹം (ഏ​ക​ദേ​ശം 2.13 കോ​ടി രൂ​പ) പി​ഴ. 106 നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​വാ​സി​ക്കു പി​ഴ വി​ധി​ച്ച​ത്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


യാ​ത്ര​ക്കാ​രെ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തു പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ന്‍​ജാ​ദ് പ​ട്രോ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം 24-ന് ​ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ 106 ത​വ​ണ നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണ് ഇ​യാ​ള്‍ ഷാ​ര്‍​ജ​യി​ല്‍​നി​ന്നു യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.


ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഇ​യാ​ള്‍ നി​ര​വ​ധി ത​വ​ണ നി​യ​മം ലം​ഘി​ച്ചെ​ന്നും 2018 ഓ​ഗ​സ്റ്റ് പ​തി​നാ​റി​നാ​ണ് ആ​ദ്യ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​തെ​ന്നും വാ​സി​ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ര്‍ ല​ഫ്. കേ​ണ​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ബി​ന്‍ ഖ​സ്മു​ല്‍ പ​റ​ഞ്ഞു.



Sharing is Caring