ഗോഡ്ഫാദര്‍ പരാമര്‍ശം: ഇഎസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി


സിപിഐഎം എംഎല്‍എ ഇഎസ് ബിജിമോളുടെ വിവാദ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അച്ചടക്ക നടപടി. ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി. ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. വിവാദമായ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ ഇന്നു ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആയിരുന്നു സംഘടനാ നടപടിക്കുള്ള തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം ഏകകണ്‌ഠേനയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണ് ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍ സാധിക്കാത്തതെന്നായിരുന്നു ഇഎസ് ബിജിമോളുടെ വിവാദ പരാമര്‍ശം. ഇത് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പരാമര്‍ശമാണെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.




Sharing is Caring