ഗൂഗിളിന്റെ പിക്‌സല്‍ 2 എക്‌സ്.എല്‍ സ്മാര്‍ട് ഫോണ്‍


സ്മാര്‍ട് ഫോണ്‍ വിപണിയിലേക്ക് കാലെടുത്ത് വച്ച ആഗോള ഭീമന്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡല്‍ പിക്‌സല്‍ 2 എക്‌സ്.എല്‍ വിപണിയിലെത്തി. ആറ് ഇഞ്ചില്‍ ക്യു എച്ച്.ഡി ഡിസ്‌പ്ലേയില്‍ അവതരിപ്പിച്ച ഫോണില്‍ ആന്‍ഡ്രോയിഡ് 8 ഒറിയോ ആണ് ഒ.എസ്.


ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 64 ബിറ്റ് ഒക്റ്റാകോര്‍ പ്രൊസസര്‍, 4 ജി.ബി റാം,12.2 എം.പി പിന്‍ ക്യാമറ,8 എം.പി മുന്‍ ക്യാമറ,3520 എം.എ.എച്ച് ബാറ്ററിയല്‍ ഹൈസ്പീഡ് ചാര്‍ജിങ്ങും ഉഗ്രന്‍ ബാക്കപ്പുമാണ് ലഭിക്കുക.


64,128 ജി.ബി മോഡലുകള്‍ക്ക് 73,000 രൂപയാണ് ആരംഭ വില. ലൈറ്റ് സെന്‍സര്‍,വാട്ടര്‍ പ്രൂഫ്,ഡസ്റ്റ് പ്രൂഫ്,എച്ച്.ഡി ഷൂട്ടിങ്,ഡ്യുവല്‍ എല്‍.ഇ.ഡി ഫഌഷ് എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.



Sharing is Caring