ഗു​ര്‍​മീ​ത് റാം ​റ​ഹിം കേ​സ്; പ​ഞ്ച്കു​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ


പ​ഞ്ച്കു​ല: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ രാം ​ച​ന്ദ​ര്‍ ഛത്ര​പ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​നും മ​റ്റു മൂ​ന്നു പേ​ര്‍​ക്കും ശി​ക്ഷ വി​ധി​ക്കാ​നി​രി​ക്കെ പ​ഞ്ച്കു​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.


സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പ​ഞ്ച്കു​ല​യി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു​വെ​ന്നും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യെ​ന്നും ഡി​സി​പി ക​മ​ല്‍​ദീ​പ് ഗോ​യ​ല്‍ പ​റ​ഞ്ഞു. കോ​ട​തി​യു​ടെ സ​മീ​പ​ത്തു വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നും നി​യ​ന്ത്ര​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഗോ​യ​ല്‍ പ​റ​ഞ്ഞു.


ഗു​ര്‍​മീ​ത് റാം ​റ​ഹിം ര​ണ്ട് അ​നു​യാ​യി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​യാ​ള്‍ 20 വ​ര്‍​ഷ​ത്തെ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്. 2002 ഒ​ക്ടോ​ബ​റി​ലാ​ണു ഛത്ര​പ​തി വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്ന പൂ​രാ സ​ച്ച്‌ എ​ന്ന പ​ത്ര​ത്തി​ല്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​നെ​തി​രേ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടാ​യി​രു​ന്നു ഛത്ര​പ​തി​യെ വ​ധി​ക്കാ​ന്‍ കാ​ര​ണം.

സി​ര്‍​സ​യി​ലെ ദേ​ര ആ​സ്ഥാ​ന​ത്ത് സ്ത്രീ​ക​ളെ റാം ​റ​ഹിം സിം​ഗ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. 2006 ല്‍ ​കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റി. കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ റാം ​റ​ഹിം സിം​ഗാ​യി​രു​ന്നു.



Sharing is Caring