തിരുവനന്തപുരം : നെടുമങ്ങാട് പോലീസ് സ്റ്റേഷന് ആക്രമണത്തിലും പോലീസുകാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയടക്കം മൂന്നു പേരുടെ ലുക്ക് ഔട്ട് നോട്ടീസ് നെടുമങ്ങാട് പോലീസ് പുറത്തിറക്കി. പോലീസ് സ്റ്റേഷനിലേയ്ക്ക് ബോംബെറിഞ്ഞ ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ വീട്ടില്‍ പ്രവീണ്‍,ആനാട് പാണ്ഡവ പുരം സ്വദേശി മഹേഷ്, നെടുമങ്ങാട് മേലാംകോട് കൃഷണവിലാസത്തില് ശ്രീനാഥ് എന്നിവരുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കനക ദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമതി നടത്തിയ ഹര്‍ത്താല്‍ ദിവസം ആര്‍എസ്.എസിന്റെ ജില്ലാ പ്രചാരകനായ പ്രവീണാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ്.












