ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കില്ലെന്നു സൂചന. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടിയെന്നാണു റിപ്പോർട്ടുകൾ.
ശക്തമായ ബിജെപി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിന് ശിവസേന നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നാണു പാർട്ടി പ്രതികരിച്ചത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ശിവസേന മത്സരിച്ചിരുന്നെങ്കിലും സീറ്റ് നേടാൻ കഴിഞ്ഞിരുന്നില്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ശിവസേനയുടെ നിലപാട് ഉദ്ധവ് താക്കറെ ഉടൻ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപിയുമായി മുന്നണി ബന്ധത്തിലാണെങ്കിലും ബിജെപിയെ വിമർശിക്കാൻ ശിവസേന മടിക്കാറില്ല.













