കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് നവംബര്‍ ഒന്നിന് 11 മണിക്കൂര്‍ കടകളടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസന്‍കോയ വിഭാഗം) ഭാരവാഹികള്‍ അറിയിച്ചു.
അപാകതകള്‍ പരിഹരിക്കാനായില്ലെങ്കില്‍ ജി.എസ്.ടി പിന്‍വലിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുഃനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെ വ്യാപാരികള്‍ കടയടപ്പ് സമരം നടത്താന്‍ ഒരുങ്ങുന്നത്.













