ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന മ​ത്സ​രി​ക്കി​ല്ല


ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന മ​ത്സ​രി​ക്കി​ല്ലെ​ന്നു സൂ​ച​ന. ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ഭി​ന്നി​ക്കാ​തി​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.


ശ​ക്ത​മാ​യ ബി​ജെ​പി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന പ​ട്ടേ​ൽ സ​മ​ര നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന് ശി​വ​സേ​ന നേ​ര​ത്തെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണു പാ​ർ​ട്ടി പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ശി​വ​സേ​ന മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും സീ​റ്റ് നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.


ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ശി​വ​സേ​ന​യു​ടെ നി​ല​പാ​ട് ഉ​ദ്ധ​വ് താ​ക്ക​റെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ബി​ജെ​പി​യു​മാ​യി മു​ന്ന​ണി ബ​ന്ധ​ത്തി​ലാ​ണെ​ങ്കി​ലും ബി​ജെ​പി​യെ വി​മ​ർ​ശി​ക്കാ​ൻ ശി​വ​സേ​ന മ​ടി​ക്കാ​റി​ല്ല.



Sharing is Caring