ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ സ്ഫോ​ട​നം; 40 പേ​ര്‍​ക്ക് പ​രി​ക്ക്


ബ​റൂ​ച്ച്‌: ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ സ്ഫോ​ട​നം. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.


ദ​ഹേ​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലെ ബോ​യി​ല​റാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നും ഫാ​ക്ട​റി​ക്കു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ആ​ളു​ക​ളെ​യും ലാ​ഖി, ലു​വാ​ര ഗ്രാ​മ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യും മാ​റ്റി​പാ​ര്‍​പ്പി​ച്ചെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.


ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും ഫാ​ക്ട​റി പ​രി​സ​ര​ത്തു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ബ​റൂ​ച്ചി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.



Sharing is Caring