കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വന്തം ജീവൻ തൃണവത്കരിച്ചും മികച്ച പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ പോലീസ്, ഫയർ ഫോഴ്സ് ജീവനക്കാരെ ബേക്ക് അസോസിയേഷൻ കേരള മധുര സൽക്കാരം നടത്തി.

പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിൽ പെട്ട കൊയിലാണ്ടി സ്റ്റേഷൻ CI ഓഫീസ്, ട്രാഫിക് സ്റ്റേഷൻ, പയ്യോളി പോലീസ് സ്റ്റേഷൻ, ക്രൈം ബ്രാഞ്ച് ഓഫീസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, കാപ്പാട് പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ മധുര വിതരണം നടത്തി. കൊയിലാണ്ടി മണ്ഡല തല ഉത്ഘാടനം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ CI കെസി സുഭാഷ് ബാബു കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.

ബേക്ക് ജില്ലാ സെക്രട്ടറി ടിപി ഇസ്മായിൽ അധ്യക്ഷം വഹിച്ചു. സബ് ഇൻസ്‌പെക്ടർ കെകെ രാജേഷ് കുമാർ, സ്മാർട്ട് ടീം സംസ്ഥാന ഡയറക്ടർ റാഷിക് തൂണേരി, കെ നാഫി, അൻവർ ഫേമസ്, നിധീഷ് ഷൈനിങ്, ഫിറോസ് ബേക്ക്ഹോം, പിഎം മനോജ്, മനീഷ്, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.












