കേ​ര​ള​ത്തി​ല്‍ 82 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം


തിരുനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 9 പേര്‍ക്കും കോട്ടയം, ജില്ലയില്‍ 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്കും പാലക്കാട്, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും തൃശൂരില്‍ നാലു പേര്‍ക്കുംകാസര്‍കോട് മൂന്നു പേര്‍ക്കും കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ രണ്ട് പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 5 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് 24 പേര്‍ കോവിഡ് മുക്തരായി. തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന് , കോഴിക്കോട് അഞ്ച്, കണ്ണൂര്‍ 2, കാസര്‍കോട് 4, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗമുക്തരായവര്‍.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1, 60304 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,58,861 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1440 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. ഇതില്‍ 632 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ഇതുവരെ 73,712 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 69,606 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സംസ്ഥാനത്ത് ഹോട്ടസ്‌പോട്ടുകളുടെ എണ്ണം 128 ആയി.



Sharing is Caring