12-ാം വാര്‍ഷികത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ്

കൊച്ചി: ഗ്രീവ്‌സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്ക്ള്‍സ് 12-ാം വാര്‍ഷികത്തില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ആംപിയര്‍ ഇ-സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനുകൂല്യങ്ങളുമാണ് കമ്പനി നല്‍കുന്നത്. ഹൈസ്പീഡ് മോഡലുകള്‍ക്ക് 5 വര്‍ഷം വരെയും മറ്റ് മോഡലുകള്‍ക്ക് 3 വര്‍ഷത്തെയും എക്‌സ്റ്റന്‍ഡ് വാറന്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ 1+5 വര്‍ഷത്തെ ബമ്പര്‍ ടു ബമ്പര്‍ വെഹിക്ക്ള്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യവും ലഭ്യമാക്കും.

നേരത്തെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കാനായി ‘കല്‍ കോ ബച്ചാവോ’ എന്ന കാമ്പയിനിന് ആംപിയര്‍ തുടക്കംകുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇ-സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് വമ്പിച്ച ഇളവുകളും കുറഞ്ഞ ഇഎംഐ നിരക്കുകളും അനുവദിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിനായി സ്റ്റാര്‍ട്ട് എന്ന പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *