ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ ഉടലെടുത്ത കലാപം ദല്‍ഹിയിലേക്കും രാജസ്ഥാനിലേക്കും വ്യാപിക്കുന്നു. സംഘര്‍ഷങ്ങളില്‍ ഇതുവരെ ചുരുങ്ങിയത് 30 പേര് കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.
അതേ സമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. അക്രമങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട്, നോര്‍ത്ത് ഡിസ്ട്രിക്ട് എന്നിവ ഒഴികെയുള്ള ദല്‍ഹിയിലെ 11 ജില്ലകളില്‍ പോലീസ് 144 പ്രഖ്യാപിച്ചത്. ദല്‍ഹിയിലെ എല്ലാ പെട്രോള്‍ പമ്ബുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം നല്കി. അക്രമം നടത്താന്‍ ശ്രമിച്ച മൂന്നുപേരെ ദല്‍ഹി പോലീസ് അറസ്റ്റുചെയ്തു.

ഇതിനു പുറമെ പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാണയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ സംഗ്രൂര്‍, മോഗ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശനിയാഴ്ച റോത്തക്ക് ഭാഗത്തേക്കുള്ള 250 ഓളം തീവണ്ടികള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വെ അറിയിച്ചു. ഷംലി, ഭാഗ്പത്, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്തേക്ക്അക്രമം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദല്‍ഹി മെട്രോ സ്റ്റേഷനുകളിലടക്കം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും












