കശ്മീരിൽ ഭീകരാക്രമണം; പോലീസുകാരൻ വീരമൃത്യു വരിച്ചു


ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു പോലീസ്​ സേനാംഗം കൊല്ലപ്പെട്ടു. നാലു സി.ആര്‍.പി.എഫ്​ സൈനികരുള്‍പ്പെടെ ആറ്​ സുരക്ഷാജീവനക്കാര്‍ക്ക്​ പരിക്കേറ്റു. ഒളിച്ചിരുന്ന ഭീകരവാദികള്‍ പുലര്‍ച്ചെ 4.30 ഓടെയാണ്​ വെടിവയ്പ്​ തുടങ്ങിയത്​.


മൂന്നു ഭീകരരാണ്​ സുരക്ഷാ ജീവനക്കാര്‍ നേരെ വെടി​യുതിര്‍ത്തതെന്നാണ്​ സൂചന. തീവ്രവാദികള്‍ കെട്ടിടത്തിനുള്ളിലിരുന്ന്​ സുരക്ഷാ ജീവനക്കാര്‍ക്ക്​ വെടിയുതിര്‍ക്കുകയും ഗ്രനേഡ്​ വലിച്ചെറിയുകയുമായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്​. ഏറ്റുമുട്ടല്‍ തുടരുകയാണ്​.




Sharing is Caring