ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ഹരിയാനയിലെ കുരുക്ഷേത്രയിലെ ആശ്രമത്തില്‍നിന്ന് അനുയായികളെ സൈന്യം ഒഴിപ്പിച്ചു.
നിരവധി മാരകായുധങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഹരിയാനയിലെ ദേരാ സച്ചാ സൗധയുടെ ഒന്‍പതു ഓഫീസുകള്‍ പൂട്ടിച്ചതായി പോലീസും അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സൈന്യം ആശ്രമത്തില്‍ പ്രവേശിച്ചത്. ആശ്രമത്തില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.














