ഗുര്‍മീത് മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധു


ദേരാ അനുയായികളായ വനിതകളെ കൂടാതെ ഗുര്‍മീത് രാം റഹീം പ്രശസ്തരായ മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധു. ആള്‍ ദൈവത്തിന്റെ ബന്ധു ഭൂപീന്ദര്‍ സിങ് ഗോരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രശസ്തരായ മോഡലുകളെയും നടികളെയും അദ്ദേഹം ഒന്നുകില്‍ സിര്‍സയിലേക്ക് ക്ഷണിക്കും. അതല്ലെങ്കില്‍ മാസത്തില്‍ 1520 ദിവസം താല്ക്കാലികമായി മുംബൈയിലേക്ക് പോകും. ഹണിപ്രീത് ആണ് ഇതെല്ലാം സംഘടിപ്പിക്കുക. രാം റഹീം തന്റെ സമയം ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുക സ്ത്രീകള്‍ക്കൊപ്പമായിരുന്നു ഇന്ത്യ ടുഡേ ടി.വിയോട് ഗോര വ്യക്തമാക്കി.
ലക്ഷക്കണക്കിന് സ്ത്രീ അനുയായികളുടെ സാന്നിധ്യത്തില്‍ അദ്ദേഹം നഗ്‌നരായ ലൈംഗിക തൊഴിലാളികളെക്കുറിച്ച് മറയില്ലാതെ സംസാരിക്കുമെന്നും ഗോര പറഞ്ഞു. വിവാഹിതരായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന അേേദ്ദഹത്തിന്റെ സ്വഭാവം അറിഞ്ഞതോടെ റാം റഹിമിനു മുന്നിലേക്ക് സ്വന്തം വനിതകളെ അയക്കുന്നത് ഒഴിവാക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍മിന്ദര്‍ സിംഗ് ജാസ്സി എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. തന്റെ കേന്ദ്രത്തില്‍ ഒരിക്കല്‍ തന്നെ സന്ദര്‍ശിച്ച സ്ത്രീയെ ഗുര്‍മീത് പിന്നെ കാണാറില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.




Sharing is Caring