ദില്ലിയില്‍ വലവിരിച്ച് പോലീസ്: ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്, പിടിയിലായാല്‍ രക്ഷയില്ല!


ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹണിപ്രീത് ദില്ലിയിലെത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി പോലീസ് ദില്ലിയില്‍ വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്.
തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് അഭിഭാഷകനെ കണ്ട് ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹരിയാണ പോലീസ് റെയ്ഡ് ആരംഭിച്ചത്.
ബലാത്സംഗക്കേസിലും കൊലപാതക കേസിലുമുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട് റോഹ്ത്തക് ജയിലില്‍ കഴിയുന്ന ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയോടെ ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലായി ഉടലെടുത്ത അക്രമ സംഭവങ്ങളില്‍ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് സിംഗിന്റെ പ്രിയപ്പെട്ട വളര്‍ത്തുപുത്രിയായ ഹണിപ്രീത് ഇന്‍സാന്‍.




Sharing is Caring