ആലപ്പുഴ: സി.പി.എം നേതാക്കള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്.കണ്ണൂരിലെ സി.പി.എം നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണ്. 51 വെട്ട് വെട്ടുകയല്ലാതെ മനുഷ്യനന്മക്കായി ഒന്നും ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. സ്നേഹം കൊടുക്കാതെ വിരട്ടി കാര്യങ്ങള്‍ നേടുന്ന ശൈലിയാണു പിണറായി വിജയന് സ്വീകരിക്കുന്നത്.ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യാറാകണം. വര്‍ഗസമരം നടത്തേണ്ടവര്‍ വര്‍ഗീയ സമരം നടത്തുന്നവരായി മാറുന്നു. ഈഴവരുടെ വോട്ടിനു വിലയുണ്ടെന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
FLASHNEWS