ഗുരുതര സുരക്ഷാ വീഴ്‌ച; രാഷ്ട്രപതി സന്ദര്‍ശനത്തിനിടെ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു


രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശത്തിനിടെ പൊലിസിന്റെ സുരക്ഷാവീഴ്‌ച. തിരുവനന്തപുരത്ത് പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു.


കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തിലെ വയര്‍ലസ് സെറ്റില്‍ പൊലീസിന്റെ സന്ദേശങ്ങള്‍ എത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്.


പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്ന് രണ്ട് വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുത്തു. സ്ഥാനപത്തിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, പൊലീസ് വയര്‍ലസില്‍ കൈമാറുന്ന സന്ദേശങ്ങള്‍ എങ്ങനെ ഈ വയര്‍ലസ് പിടിച്ചെടുത്തുവെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.



Sharing is Caring