രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ ജൂലൈ ഒന്നിന് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സമവായത്തിലൂടെ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നുവെങ്കിലും പ്രതിപക്ഷം തെരഞ്ഞെടുപ്പ് വേണമെന്ന് ഉറച്ച തീരുമാനമെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *