ഗുരുഗ്രാമില്‍ ടോള്‍ ബൂത്ത് ജീവനക്കാരിയെ ബിജെപി പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു


A 16-year-old girl was sexually assaulted at the CFLTC in Pathanamthitta.

ഗുരുഗ്രാമിലെ ഖേര്‍കി ദൗള ടോള്‍പ്ലാസയിലെ ജീവനക്കാരിയായ യുവതിയെ ബിജെപി പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു. പീഡിപ്പിച്ചവര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച രാത്രി 8.30 തോടെയാണ് സംഭവം നടന്നത്.


വാഹനത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ യുവതിയോട് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാതെ ഗേറ്റ് തുറക്കാന്‍ യുവതി തയ്യാറായില്ല. യുവതിയോട് തങ്ങള്‍ രാജ്യം ഭരിക്കുന്ന ബിജെപി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നും ഗേറ്റ് തുറന്നില്ലെങ്കില്‍ അക്രമിക്കും എന്നും ഭീഷണിപ്പെടുത്തി.


പ്രവര്‍ത്തകരുടെ ഭീഷണിക്ക് വഴങ്ങാതെ യുവതി ഗേറ്റ് തുറക്കില്ലെന്ന് അവരോട് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ഈ സമയത്ത് പ്രവര്‍ത്തകര്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങുകയും യുവതിയെ പീഡിപ്പികയും ചെയ്തതായാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
യുവതിയെ പീഡിപ്പിച്ചതിനുശേഷം അവിടെ ഉണ്ടായിരുന്ന പണം മുഴുവന്‍ കവര്‍ന്നാണ് പ്രവത്തകര്‍ കടന്നത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അവിടെ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ ഉടന്‍ അറസറ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.



Sharing is Caring