കുടിച്ചു ലക്കില്ലാതെ വിമാന ജീവനക്കാരിയെ ശല്യം ചെയ്തു; ഒടുവില്‍ കാലില്‍ വീണ് ക്ഷമാപണം

മദ്യപിച്ച് ലക്കുകെട്ട യുവാക്കള്‍ വിമാനക്കമ്പനി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. ഒടുവില്‍ യുവതിയുടെ കാല്‍ക്കല്‍ വീണ് മാപ്പും പറഞ്ഞു. ശനിയാഴ്ച രാത്രി ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരിയാണ് യുവാക്കളുടെ ശല്യപ്പെടുത്തലിനിരയായത്. എന്നാല്‍ യുവതി സംയമനത്തോടെ പ്രതികരിച്ചു. പിന്നീട് പൊലിസ് സഹായത്തോടെ യുവാക്കളെ പൊലിസ് ഔട്ട് പോസ്റ്റിലെത്തിച്ചു. കളി കാര്യമായതോടെ മാപ്പു തരണമെന്നു കെഞ്ചി ഇവര്‍ യുവതിക്കരികിലെത്തി. കാലില്‍ വീണു പറഞ്ഞാല്‍ മാപ്പു തരാമെന്നായി യുവതി. യുവതിയുടെ തന്റേടത്തിനു പരാജയപ്പെട്ട ഇവര്‍ കാല് പിടിച്ചു ക്ഷമ ചോദിക്കുകയായിരുന്നു.

അമിതമായി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ചെറുപ്പക്കാരെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലിസ് അറിയിച്ചു. വിദ്യാര്‍ത്ഥികളായ ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചാല്‍ മതിയെന്ന് യുവതി പൊലിസിനോട് ആവശ്യപ്പെടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *