അഹമ്മദാബാദ്: കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.കെട്ടിടത്തിലെ ഫ്ലാറ്റുകളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന് രജേഷ് ഭട്ട് മാധ്യമങ്ങളെ അറിയിച്ചു.
കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് തീപിടുത്തമുണ്ടായത്.അഗ്നിശമന സേനയില്‍ കൃത്യമായി ഇടപെട്ടതോടെ ഫ്ലാറ്റില്‍ കുടുങ്ങിയ എല്ലാവരെയും വിജയകരമായി രക്ഷിക്കാന്‍ കഴിഞ്ഞു.ആളുകളെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധാരണയായി ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഗോവണി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് ആളുകളെ രക്ഷിക്കാന്‍ കയറുകള്‍ ഉപയോഗിക്കേണ്ടിവന്നു.














