ഗുജറാത്തിലെ പന്നിപ്പനി മരണം 343 ആയി


ഗുജറാത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പന്നിപ്പനി ശമനമില്ലാതെ തുടരുന്നു. ഇതിനോടകം 343 പേരാണ് പന്നിപ്പനി മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം അഞ്ചു പേരാണ് മരിച്ചത്.


കഴിഞ്ഞ ജനുവരി മുതലാണ് ഇവിടെ എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 20 പേരാണ് ഫഌ മുലം മരണപ്പെട്ടത്. ഇന്നലെ 152 രോഗികള്‍ പന്നിപ്പനി മൂലം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. എട്ടു മാസത്തിനിടെ 3447 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയെത്തിയത്. ഫഌ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.




Sharing is Caring