തമിഴ്‌നാട്ടില്‍ നിന്നുള്ള പാലില്‍ നിരോധിത രാസവസ്തു കണ്ടെത്തി


പാലക്കാട്: ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കെത്തിച്ച പാലില്‍ നിരോധിത രാസവസ്തു കണ്ടെത്തി.


പാലക്കാട് അതിര്‍ത്തിയില്‍ വച്ചാണ് പാല്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച പാലിലാണ് വലിയ അളവില്‍ രാസവസ്തു കണ്ടെത്തിയത്. ഇത് ശരീരത്തനകത്തു ചെന്നാല്‍ മാരകമായ അസുഖങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. പാല്‍ ഉന്നത പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.




Sharing is Caring