നടിയുടെ പേര് വെളിപ്പെടുത്തല്‍; നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു

കാറില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കളമശ്ശേരി സി.ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐ.പി.സി 228 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫെയ്‌സ്ബുക്കിലൂടെയാണ് അജു വര്‍ഗീസ് നടിയുടെ പേരു വെളിപ്പെടുത്തിയത്. പിന്നീട് മാപ്പു പറഞ്ഞ് പേരു നീക്കം ചെയ്തിരുന്നുവെങ്കിലും പൊലിസ് കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് അജുവിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു കോടതിയില്‍ പോയെങ്കിലും തള്ളുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *