റോഹിങ്ക്യകള്‍ക്കെതിരെ വ്യാപക വെടിവയ്പ്പ്; 100 ലേറെ പേര്‍ കൊല്ലപ്പെട്ടു


റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വീണ്ടും വ്യാപക അക്രമവുമായി മ്യാന്മാര്‍ സേന. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ റാഖേനില്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റാഖേന്‍ മേഖലയില്‍ വെടിവയ്പ്പ് കനത്തിറ്റുണ്ടെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.


നിരായുധരായ റോഹിങ്ക്യകള്‍ക്കെതിരെ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികളും ആക്ടിവിസ്റ്റുകളും ആരോപിച്ചു. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരും കൊല്ലപ്പെട്ടവരിലുണ്ട്.എന്നാല്‍, തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലാണെന്നാണ് സൈനികര്‍ വെടിവയ്പ്പിനെ വിശേഷിപ്പിച്ചത്. ‘ഭീകരരായ തീവ്രവാദി’കളുമായി നടത്തിയ ഏറ്റുമുട്ടലില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടുവെന്ന് സൈനികര്‍ അറിയിച്ചു.


അതേസമയം, റാഖേനില്‍ അക്രമം വ്യാപിച്ചതോടെ ആളുകള്‍ കൂട്ടത്തോടെ പാലായനം തുടങ്ങി. ബംഗ്ലാദേശിലേക്കാണ് അധികം പേരും എത്തുന്നത്. അതേസമയം, അഭയാര്‍ഥി അനുകൂല നിലപാട് സ്വീകരിക്കാന്‍ ബംഗ്ലാദേശും തയ്യാറായിട്ടില്ല. റോഹിങ്ക്യന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ പിന്തുണ അറിയിക്കുന്നുവെന്നാണ് ബംഗ്ലാദേശിന്റെ പ്രതികരണം.



Sharing is Caring