ഖത്തറില്‍ കോവിഡ് നിയമ ലംഘനത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി അധികൃതര്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 1316 പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതില്‍ 571 പേര്‍ക്കെതിരെ മാസ്ക്ക് ധരിക്കാത്തതിനും 720 പേര്‍ക്കതിരെ ശാരീരിക അകലം പാലിക്കാത്തതിനും 11 പേര്‍ക്കെതിരെ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് നടപടി സ്വീകരിച്ചത്. ഇതിന് പുറമെ, ക്വാറന്റൈന് നിയമം ലംഘിച്ചതിന് രണ്ട് പേരെയും, വാഹനങ്ങളില്‍ ആളുകളുടെ എണ്ണത്തില്‍ ക്രമക്കേട് നടത്തിയതിന് 12 പേരെയും അധികൃതര്‍ പിടികൂടി