ക​സേ​ര വ​ലി​ച്ചു; എ​ന്‍​സി​പി നേ​താ​വ് ബി​ജെ​പി​യി​ല്‍


മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ര​ഞ്ജി​ത്‌​സിം​ഗ് മൊ​ഹി​തേ പാ​ട്ടീ​ലി​നു പി​ന്നാ​ലെ മ​റ്റൊ​രു എ​ന്‍​സി​പി നേ​താ​വു കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. എ​ന്‍​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തി പ​വാ​റാ​ണ് ബി​ജെ​പി​യി​ല്‍‌ ചേ​ര്‍​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദി​ന്ദോ​രി​യി​ല്‍​നി​ന്നും മ​ത്സ​രി​ച്ച ഭാ​ര​തി ബി​ജെ​പി​യു​ടെ ഹ​രി​ഷ്ച​ന്ദ്ര ച​വാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ പാ​ര്‍​ട്ടി ഭാ​ര​തി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ചു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ര്‍​ട്ടി​വി​ട്ട​ത്.


ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​തി​ര്‍​ന്ന എ​ന്‍​സി​പി നേ​താ​വും മു​ന്‍ മ​ഹാ​രാ​ഷ്‌​ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ് സിം​ഗ് മൊ​ഹി​തേ പാ​ട്ടീ​ലി​ന്‍റെ മ​ക​ന്‍ ര​ഞ്ജി​ത്‌​സിം​ഗ് മൊ​ഹി​തേ പാ​ട്ടീ​ല്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​മാ​ണു ര​ഞ്ജി​ത് സിം​ഗ്.



Sharing is Caring