തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാര അ തോറിറ്റിയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 16 വരെയും ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഇന്നു വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തും കൊല്ലത്തും ഒാഗസ്റ്റ് 16വരെയാണ് ഓറഞ്ച് അലര്‍ട്ട്.