ക​ന​ത്ത മ​ഴ: 12 ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; ര​ണ്ടി​ട​ത്ത് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര അ​​ തോറി​റ്റിയാണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ക​ഗോ​ഡ്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു.

വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ക​ഗോ​ഡ്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഓ​ഗ​സ്റ്റ് 16 വ​രെ​യും ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഇ​ന്നു വ​രെ​യു​മാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ഒാ​ഗ​സ്റ്റ് 16വ​രെ​യാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *