ക്ഷേമപെന്‍ഷനുകള്‍ പഞ്ചായത്തുകള്‍ വഴിനല്‍കാന്‍ മന്ത്രിസഭ തീരുമാനം


സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുള്ള 14 ലക്ഷം പേര്‍ക്ക് പഞ്ചായത്തുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ ഉള്‍പ്പെടെ 4 മാസത്തെ കുടിശിക വിതരണം ചെയ്യാന്‍ 540 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.


14 ലക്ഷം ചെക്കുകളാക്കി പഞ്ചായത്തോഫീസുകള്‍ മുഖേനെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യും. പെന്‍ഷന്‍ വിതരണം ചെയ്യുന്ന തീയതി അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും.




Sharing is Caring