ക്ഷീരസംരംഭകര്‍ക്ക് എല്ലാ പിന്തുണയും നല്‍കും: മന്ത്രി കെ.രാജു


ക്ഷീര കര്‍ഷകര്‍ക്കും മൃഗപരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. വ്യവസായ അടിസ്ഥാനത്തിലല്ലാതെയുള്ള ചെറുകിട ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കനകക്കുന്നില്‍ ക്ഷീര കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.


മൃഗപരിപാലന മേഖലയില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ വേണ്ടവിധം ആദരിക്കും. ക്ഷീരകര്‍ഷകര്‍ക്ക് ആദായകരമായി കൃഷി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കും. താറാവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് നിര്‍ബ്ബന്ധമാക്കും.പശുക്കള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് നിര്‍ബ്ബന്ധമാക്കുന്ന കാര്യവും ആലോചനയിലാണ്. മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ഉറപ്പുവരുത്തും. നിലവില്‍ 20 ബ്ളോക്കുകളിലാണ് ഈ സൗകര്യമുള്ളത്. ഇത് 50 ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കും.




Sharing is Caring