കത്തി വിഴുങ്ങാന്‍ പ്രേരിപ്പിച്ചത് ആത്മീയ ശക്തികളെന്ന് നാല്‍പ്പത് കത്തികള്‍ അകത്താക്കിയ പോലീസുകാരന്‍


കത്തി വിഴുങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് ചില ആത്മീയ ശക്തികളെന്ന് നാല്‍പ്പത് കത്തികള്‍ അകത്താക്കിയ പോലീസുകാരന്‍. പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായ സുര്‍ജീത് സിംഗ് എന്നയാളാണ് കത്തികള്‍ വിഴുങ്ങിയത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സുര്‍ജീത് സിംഗിന്‍റെ വയറ്റില്‍ നാല്‍പ്പതോളം കത്തികള്‍ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന സുര്‍ജീത് സ്വമേധയാ കത്തികള്‍ വിഴുങ്ങുകയായിരുന്നു.
താന്‍ എന്തു കൊണ്ടാണ് ഇപ്രകാരം ചെയ്തതെന്ന് അറിയില്ല. എന്നാല്‍ ചില ആത്മീയ ശക്തികളുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്ന് ഉറപ്പാണ്. ആശുപത്രി കിടക്കയില്‍ നിന്ന് സുര്‍ജീത് പ്രതികരിച്ചു.




Sharing is Caring