ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ക്വാറികള്‍ക്കായി അനുവദിച്ച ഇളവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.സര്‍ക്കാര്‍ നടപടി ഭരണഘടനവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി. പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കുമ്പോള്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാണ്. സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താത്ക്കാലികമായി അനുമതി നേടിയ പാറമടകള്‍ ഹൈക്കോടതി ഉത്തരവോടെ അടച്ചു പൂട്ടേണ്ടി വരും. 2005 ലെ മൈനിംഗ് ചട്ടം കര്‍ശനമായി പാലിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.













