ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; നാശം വിതച്ചേക്കില്ല


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. അതേ സമയം കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


എന്നിരുന്നാലും കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര, തമിഴ്‌നാട്, ഒറീസ സംസ്ഥാനങ്ങളിലെ തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


തീരത്തോട് അടുക്കുമ്പോഴേക്ക് കാറ്റിന്റെ വേഗം 45 മുതല്‍ മുതല്‍ 65 കിലോമീറ്റര്‍ ആയി കുറയും. ഇന്ന് മുതല്‍ ആന്ധ്ര, തമിഴ്‌നാട്, ഒഡീഷ തീരപ്രദേശങ്ങളില്‍ കനത്തമഴക്കും ശക്തിയേറിയ കാറ്റിനും സാധ്യത ഉണ്ട്.



Sharing is Caring