ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 29 പേര്‍ മരിച്ചു


ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 25 പേര്‍ മരിച്ചു. 107 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രൊണ്ടയേഴ്‌സ് (എംഎസ്എഫ്) അറിയിച്ചു.


ലിബിയയില്‍നിന്നു 26 നോട്ടിക്കല്‍ മൈല്‍ ദുരെയുള്ള ഉപേക്ഷിക്കപ്പെട്ട എണ്ണ പാടത്തിനു സമീപമാണ് അപകടമുണ്ടായത്. അനുവദനീയമായതിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.




Sharing is Caring