താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ട് പേരെ പുറത്തെടുത്തു. അബ്ദുള്‍ സാലീമിന്റെ മകനെയാണ് പുറത്തെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ദില്‍നയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഇവരെ പുറത്തെടുത്തത്.
ഇവരെ താമശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. ഹസന്, അബ്ദുള്‍ റഹ്മാന് എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്.














