കശ്മീരില്‍ ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു


ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പന്‍യാര്‍ വനമേഖലയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.


ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖലയില്‍ സൈന്യം തിരിച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.


ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയാണ് ബന്ദിപോര്‍ മേഖലയില്‍ സൈനികന്‍ കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരിക്കും പരിക്കേറ്റിരുന്നു.



Sharing is Caring