ഹൈദരാബാദിൽ നടക്കുന്ന 22ആം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ രൂപരേഖ തയ്യാറാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ നാളെ യോഗം ചേരും. ബിജെപിക്കെതിരെ കോൺഗ്രെസ്സുമായി തെരഞ്ഞെടുപ്പു സഖ്യം വേണമോ എന്നതാണ് പ്രധാന പരിഗണനാ വിഷയം.
കോൺഗ്രെസ്സുമായി തെരഞ്ഞെടുപ്പു സഖ്യം വേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. കേരള പാർട്ടിയും ഇതോടൊപ്പമാണ്. എന്നാൽ കോൺഗ്രെസ്സുമായി സഖ്യം വേണ്ടെന്ന നിലപാട് പ്രതിപക്ഷത്തിന്റെ വിശാല ഐക്യം കെട്ടിപ്പടുക്കുന്നതിനു തടസ്സമാകുന്നുവെന്നു മറുവിഭാഗം വാദിക്കുന്നു. ബംഗാൾ ഘടകം ഈ നിലപാടിനൊപ്പമാണ്. നാളെ ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്താനായില്ലെങ്കിൽ ഈ മാസം 14 മുതൽ 16 വരെ നടക്കുന്ന സിസി യോഗത്തിന് പരിഗണിക്കാൻ രണ്ടു കരട് രേഖകൾ തയ്യാറാക്കും.














