കോഴിപ്പോര് നടത്തിയ ആറംഗ സംഘം അറസ്റ്റില്‍


കാസര്‍കോട് ബദിയടുക്ക മേഖലയില്‍ കോഴിപ്പോര് സജീവമാകുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബാഡൂര്‍ പുഴയോരത്ത് കോഴിപ്പോര് നടത്തുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ബാബുറായ്, കുഞ്ഞമൂല്യ, സുരേന്ദ്ര, സദാനന്ദ, പ്രസാദ്, ജയരാമ എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. അങ്കക്കോഴികളെയും വാതുവെച്ച രണ്ടായിരത്തഞ്ഞൂറോളം രൂപയും പോലീസ് പിടിച്ചെടുത്തു.
നേരത്തെ പ്രദേശത്ത് കോഴിപ്പോര് സജീവമായി നടന്നിരുന്നു. നിയമം മൂലം നിരോധിക്കപ്പെട്ട ശേഷം പോലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചതിനാല്‍ ഏറെക്കാലമായി കോഴിപ്പോര് സംബന്ധിച്ച വിവരം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നില്ല.


വന്‍തുകകള്‍ വാതുവച്ചാണ് അങ്കം നടക്കുക. ഇതിനായി പ്രത്യേകം അങ്കക്കോഴികളെ പരിശീലിപ്പിക്കാനും മത്സരം സംഘടിപ്പിക്കാനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്.




Sharing is Caring