കോപ്പ അമേരിക്ക: സെമിയിലെത്തുന്ന ആദ്യ ടീമായി ചിലി


chile_150625085732999സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ചിലി. മുന്നേറ്റത്തേക്കാള്‍ പ്രതിരോധം തകര്‍ത്താടിയ മത്സരത്തില്‍ കളി തീരാന്‍ എട്ടു മിനിറ്റ് മാത്രം ശേഷിക്കേ മൗറീഷ്യോ ഇസഌനേടിയ ഗോളിനാണ് ചിലി കലാശക്കളിയിലേക്ക് ഒരു ചുവടു കൂടി അടുത്തത്.


ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ചിലി വീണ്ടും ചിരിച്ചത്. 81-ാം മിനിറ്റില്‍ ഇസ്‌ലയാണ് ചിലിക്കായി ഉറുഗ്വായുടെ വല ചലിപ്പിച്ചത്. അരമണിക്കൂറോളം പത്തുപേരുമായി കളിക്കേണ്ടി വന്നത് ഉറുഗ്വേയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.


സൂപ്പര്‍താരം എഡിസണ്‍ കവാനി ഇടവേളയ്ക്ക് തൊട്ടു പിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് അവരുടെ ആക്രമണത്തെ സാരമായി ബാധിച്ചു. 62 ാം മിനിറ്റില്‍ ലൈന്‍സ്മാനുമായി തര്‍ക്കിച്ച് ആദ്യ മഞ്ഞക്കാര്‍ഡ് വാങ്ങിയ കവാനി ചിലി താരം ജാറയെ പുറംകൈയ്ക്ക് ഇടിച്ചതിനെ തുടര്‍ന്ന് പിന്നാലെ തന്നെ രണ്ടാമത്തെ മഞ്ഞയും വാങ്ങി ചുവപ്പ് കാണുകയായിരുന്നു.

സെമിയില്‍ ഇന്ന് (ജൂണ്‍ 21) നടക്കുന്ന ബൊളീവിയ – പെറു മത്സരത്തിലെ വിജയികളെയാകും ചിലി നേരിടുക.



Sharing is Caring