77 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ

INDIA-WIN1-ZTW7zമിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 77 റണ്‍സ് ജയവുമായി ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കി. ടാസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 317/6 എന്ന സ്‌കോര്‍ ഉയര്‍ത്തി. മറുപടിക്കിറങ്ങിയ ബംഗഌദേശ് 47 ഓവറില്‍ 240ന് ആള്‍ഔട്ടായി.

ശിഖര്‍ ധവാന്‍ (75), ക്യാപ്ടന്‍ ധോണി (69), അമ്പാട്ടി റായ്ഡു (44), സുരേഷ് റെയ്‌ന (38?), രോഹിത് ശര്‍മ്മ (29), വിരാട് കൊഹ്‌ലി (25) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ പരമ്പരയിലാദ്യമായി 300 കടത്തിയത്. ബംഗ്‌ളാദേശ് 21നാണ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്‌ക്കെതിരെ പരമ്പര സ്വന്തമാക്കിയത്.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സുരേഷ് റെയ്‌നയുടെ ഇന്നിംഗ്‌സാണ് (21 പന്തില്‍ 38) ഇന്ത്യയെ 300 കടത്തിയത്. അക്ഷര്‍ പട്ടേലും(5 പന്തില്‍ 10), സ്റ്റുവര്‍ട്ട് ബിന്നിയും(11 പന്തില്‍ 17) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മുത്സഫിസുര്‍ 57 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മഷ്‌റഫി മുര്‍ത്താസ 76 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *