കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് മാധ്യമ അവാര്‍ഡ്; ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരം ബിജു പരവത്തിന്


21649_218155കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെസി മാധവകുറുപ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് അര്‍ഹനായി. ഇറച്ചിയുടെ നേരറിയാന്‍ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം.


ടെലിവിഷന്‍ ന്യൂസ് സ്‌റ്റോറിക്കുള്ള പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മനോരമ ന്യൂസിലെ നിഖില്‍ ഡേവിസും ഒന്നാം പേജ് ലേ ഔട്ടിനുള്ള തെരുവത്തുരാമന്‍ അവാര്‍ഡിന് തേജസ്സിലെ അബ്ദുള്‍ ജലീല്‍ വടക്കത്തറയും അര്‍ഹരായി.


ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കുന്ന സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡ് മലയാള മനോരമയിലെ ജോമിച്ചന്‍ ജോസിനും സ്‌പോര്‍ട്‌സ് വാര്‍ത്താ ചിത്രത്തിനുള്ള പുരസ്‌കാരം മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പയ്ക്കും നല്‍കും.

10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. ജൂലായ് അവസാനവാരം പുരസ്‌കാരം നല്‍കുമെന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി ടി കെ ബാലനാരായണന്‍ എന്നിവര്‍ അറിയിച്ചു.



Sharing is Caring