കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി


ന്യൂഡല്‍ഹി: രാജ്യത്തെ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ്‌ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഏപ്രില്‍ 11ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മായാവതിയുടെ പ്രസ്താവന.
കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തങ്ങളില്ല. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ഉത്തര്‍പ്രദേശിലെ സഖ്യം പരസ്പര ബഹുമാനവും ധാരണയും മൂലമാണെന്നും മായാവതി വ്യക്തമാക്കി. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക മാ​റ്റ​ത്തി​നു​മാ​യു​ള്ള ആ​ദ്യ​ത്തെ മി​ക​ച്ച രാ​ഷ്ട്രീ​യ സ​ഖ്യ​മാ​ണി​തെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്രത്യേകിച്ച്‌ യുപി പോലുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ പോന്ന സഖ്യാമാണിതെന്നും മായാവതി വാദിച്ചു.
നി​ര​വ​ധി പാ​ര്‍​ട്ടി​ക​ള്‍ ബി​എ​സ്പി​യു​മാ​യി സ​ഖ്യ​ത്തി​നു താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യു​ടെ ന​ന്മ​യ്ക്ക​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ങ്ങ​ള്‍​ക്കു​വേ​ണ്ടി മാ​യാ​വ​തി ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും മായവതി പറഞ്ഞു.




Sharing is Caring