കോട്ടയത്ത് ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി


ഗര്‍ഭിണിയായ അന്യസംസ്ഥാന യുവതിയെ താമസസ്ഥലത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. പായിപ്പാടാണ് സംഭവം. ബംഗാള്‍ മാര്‍ഡ രത്തുവ തെക്കന മജുരാക്കോട് തസീമ (22)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇവര്‍ക്കൊപ്പം കഴിഞ്ഞിരുന്ന ഒളിവില്‍ പോയ മാള്‍ഡ സ്വദേശി റൂഹുല്‍ (42) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാവിലെ 10.30 യോടെ പായിപ്പാട് മല്ലപ്പള്ളി റോഡില്‍ വെള്ളാപ്പള്ളി കവലയ്ക്കു സമീപം കീഴടി ഭാഗത്തെ വാടകവീട്ടിലാണ് തസ്ലിമയെ കൊല്ലപ്പെട്ടതായി കണ്ടത്.


കൊലപാതകത്തിനു ശേഷം ബംഗാളിലേയ്ക്കു കടക്കാന്‍ ശ്രമിച്ച റുഹൂലിനെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പി.എഫ് പിടികൂടുകയായിരുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും മക്കളും ഉള്ളതായി ഒപ്പം താമസിച്ചവര്‍ പറയുന്നു. തസ്ലിമ രണ്ടുമാസം ഗര്‍ഭിണിയാണെന്ന് ഇവര്‍ താമസിച്ചിരുന്ന വാടകവീട് നോക്കാന്‍ ഏല്‍പ്പിച്ച ബംഗാള്‍ സ്വദേശിയാണ് സംഭവസ്ഥലത്ത് കൂടിയവരോട് പറഞ്ഞത്. തസീമയുടെ കഴുത്തില്‍ പാടുണ്ട് എന്നാല്‍ ശരീരത്തില്‍ മുറിവുകളോ മറ്റു പാടുകളോ ഇല്ല.


ഏതാനും മാസം മുമ്ബാണ് തസ്ലിമ പായിപ്പാട് എത്തുന്നത്. റുഹൂലിനും മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമൊപ്പമാണ് തസ്ലിമ വാടകവീട്ടില്‍ താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ 10.30 യോടെ റൂഹുല്‍ ജോലിയ്ക്കു പോയ ഒപ്പം താമസിച്ചിരുന്ന മറ്റുള്ളവരോട് തസീമയ്ക്കു പനിയാണെന്നും താന്‍ മരുന്നു വാങ്ങിക്കുവാന്‍ പോവുകയാണ് വീട്ടിലെത്തി യുവതിയെ നോക്കണമെന്നും ഫോണില്‍ വിളിച്ചറിയിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കതകില്‍ തട്ടി വിളിച്ചിട്ടു തുറക്കാതെ വന്നതിനെ തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ യുവതി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടെതെന്നും ഇതേ തുടര്‍ന്ന് വീട്ടുടമയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
ഇവരുടെ മുറിയില്‍ ഉണ്ടായിരുന്ന ടിവി, ഫാന്‍ എന്നിവ നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേയ്ക്കും അന്വേഷണം വ്യാപിയ്ക്കുകയും സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേയ്ക്കും ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു പഴുതടച്ചുള്ള അന്വേഷണത്തിലാണ് എട്ടുമണിക്കൂറിനുളളില്‍ പ്രതി പിടിയിലായത്.
യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീയുടെ നിലവിളി രാത്രി പലപ്പോഴും കേള്‍ക്കുന്നതായും നാട്ടുകാര്‍ പറയുന്നു.



Sharing is Caring