ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം അംഗം വിജയിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ.എം.മാണി. പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്വയമെടുത്ത തീരുമാനമായിരുന്നു അത്. ഇതില്‍ തനിക്കോ ജോസ് കെ. മാണിക്കോ ഒരു പങ്കുമില്ല. അംഗങ്ങള്‍ എടുത്ത തീരുമാനം തള്ളിപ്പറയില്ല. വേദനിച്ച അംഗങ്ങളുടെ തീരുമാനമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച തെരഞ്ഞെടുപ്പ് അടുക്കുമ്‌ബോള്‍ മാത്രമേയുണ്ടാകൂവെന്നും മാണി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പിന്തുണ സ്വീകരിച്ചെന്ന് കരുതി എല്‍.ഡി.എഫിലേക്ക് പോകുമെന്ന് കരുതേണ്ട. പാര്‍ട്ടി അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ല.

ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ തകര്‍ത്തത് കോണ്‍ഗ്രസാണെന്നും അവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും കെ.എം.മാണി കുറ്റപ്പെടുത്തി.













