കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഷോപ്പ് ആന്‍ഡ് വിന്‍ വിജയികളെ പ്രഖ്യാപിച്ചു


കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ഷോപ്പ് ആന്‍ഡ് വിന്‍ ഓഫര്‍ വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. രണ്ട് ഹ്യൂണ്ടായ് ക്രെറ്റ കാറുകള്‍, രണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, ഹോം അപ്ളയന്‍സസ് തുടങ്ങിയ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. വിജയികളുടെ പൂര്‍ണ വിവരങ്ങള്‍ mallof.joy വെബ്സൈറ്റില്‍ ലഭ്യമാണ്.
കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് കോട്ടയത്തെ ആദ്യ ലോകോത്തര ഷോപ്പിംഗ് മാളെന്ന പെരുമയുമായി ബേക്കര്‍ ജംഗ്ഷനില്‍ മാള്‍ ഒഫ് ജോയ് പ്രവര്‍ത്തനം ആരംഭിച്ചത്. വിശാലമായ പാര്‍ക്കിംഗ് ഏരിയ, ജുവലറി മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റ് വരെ നീളുന്ന വിഭാഗങ്ങള്‍, റെസ്റ്റോറന്റുകള്‍, കിഡ്സ് പ്ളേ ഏരിയ എന്നിങ്ങനെ ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന വൈവിദ്ധ്യങ്ങള്‍ മാള്‍ ഒഫ് ജോയിയുടെ ആകര്‍ഷണമാണ്.




Sharing is Caring