ബോംബ് സ്ഫോടനത്തില്‍ മരിച്ച യുവാവിന്റെ വീട്ടില്‍ നിന്നും ആയുധശേഖരം പിടികൂടി. കോട്ടയം പൊയില്‍ ഓലാക്കാവ് പരിസരത്തെ വീട്ടില്‍ നിന്നാണ് ഏഴു വടിവാളും ഒരു മഴുവും പിടികൂടിയത്.ഇന്നു രാവിലെ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ഇന്നലെ രാത്രി 7.30 ഓടെ ഉണ്ടായ സ്ഫോടനത്തിലാണ് ബി.ജെ.പി പ്രവര്ത്തകന് പൊന്നംബത്ത് വീട്ടില്‍ ദീക്ഷിത് (23) കൊല്ലപ്പെട്ടത്.














