അക്രമി സംഘം ആളുമാറി മര്‍ദിച്ച യുവാവ് മരിച്ചു


കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി സുമേഷ് (20) ആണ് മരിച്ചത്. ഈ മാസം ഒന്പതിനാണ് സുമേഷിന് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ പോവുകയായിരുന്ന സുമേഷിനെ കന്പി വടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.




Sharing is Caring